പ്രതീക്ഷ കുടുംബ സുരക്ഷ പദ്ധതിയിൽ ധനസഹായം കൈമാറി
1227632
Thursday, October 6, 2022 12:02 AM IST
എടക്കര: വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന പ്രതീക്ഷ കുടുംബ സുരക്ഷ പദ്ധതിയിൽ ധനസഹായം കൈമാറലും ആദരിക്കലും നടത്തി. പോത്തുകൽ യൂണിറ്റിനു കീഴിൽ നടന്ന ചടങ്ങ് നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു.
പോത്തുകൽ യൂണിറ്റിൽ നിന്നു മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിനുള്ള പത്തു ലക്ഷം രൂപയും ജില്ലാ കമ്മിറ്റിയുടെ മുപ്പതിനായിരം രൂപയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ മാഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണ്, പോത്തുകൽ പോലീസ് ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശുചിത്വ ബോധവത്കരണ
യാത്ര
അങ്ങാടിപ്പുറം: പ്രധാനമന്ത്രി ഭാരതീയ ജൻ ഒൗഷധി പരിയോജനയും ഫാർമസ്യൂട്ടിക്കൽസ് ആൻഡ് മെഡിക്കൽ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയും ചേർന്ന് ഒക്ടോബർ ഒന്നു മുതൽ 31 വരെ ’സ്വച്ഛതാ സ്പെഷൽ കാന്പയിൻ 2.0 എന്ന പേരിൽ രാജ്യത്താകമാനം നടത്തുന്ന ശുചിത്വ പരിപാടിയുടെ ഭാഗമായി അങ്ങാടിപ്പുറം ജൻ ഒൗഷധി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശുചിത്വ ബോധവത്കരണ യാത്ര സംഘടിപ്പിച്ചു.