വണ്ടൂർ ഉപജില്ല മുന്നിൽ; കലാവസന്തം പെയ്തിറങ്ങുന്നു
1244353
Wednesday, November 30, 2022 12:02 AM IST
എം.പി റാഫി
തിരൂർ: കലാവസന്തം പെയ്തിറങ്ങിയ റവന്യൂ ജില്ലാ കലോത്സവം രണ്ടുനാൾ പിന്നിടുന്പോൾ വണ്ടൂർ ഉപജില്ല 313 പോയിന്റുമായി മുന്നേറുന്നു. രണ്ടാം സ്ഥാനത്ത് 306 പോയിന്റുമായി നിലന്പൂർ ഉപജില്ലയും മൂന്നാം സ്ഥാനത്ത് 303 പോയിന്റുമായി മങ്കട ഉപജില്ലയുമാണുള്ളത്. രണ്ടാം സ്ഥാനത്തിനു വേണ്ടി കടുത്ത മത്സരം നടക്കുകയാണ്. 295 പോയിന്റുമായി കൊണ്ടോട്ടി ഉപജില്ല നാലാം സ്ഥാനത്ത് തുടരുന്പോൾ 293 പോയിന്റുമായി വേങ്ങര ഉപജില്ല മുന്നേറുകയാണ്. നൃത്തവേദികൾക്ക് ഇന്നു അരങ്ങുണരുന്പോൾ ആൾക്കൂട്ടം ഇരച്ചെത്തും. മാപ്പിള കലാമത്സരങ്ങൾക്കും കാണികൾ ആവേശം പകരാനെത്തും. അഞ്ചുദിവസത്തെ കലാമേള ഇന്നു മൂന്നാം ദിവത്തിലേക്ക് കടക്കുകയാണിന്ന്. തിരൂരിൽ നടക്കുന്ന കലോത്സവം വലിയ തോതിൽ കാണികളെ ആകർഷിക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് കൂടാനാണിട.