പിതാവിന്റെയും സഹോദരിയുടെയും വഴിയേ അബാൻ അഷ്റഫ്
1245241
Saturday, December 3, 2022 12:40 AM IST
തിരൂർ: പിതാവിന്റെയും സഹോദരിയുടെയും വഴിയേ മിമിക്രിയിൽ താരമായി അബാൻ അഷ്റഫ്. ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിലാണ് കടകശേരി ഐഡിയൽ സ്കൂൾ ഒന്‍പതാം ക്ലാസ് വിദ്യാർഥി അബാൻ അഷ്റഫ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജില്ലയിൽ കന്നിയങ്കമാണ് അബാന്‍.
പിതാവ് കലാഭവൻ അഷ്റഫിെൻ ശിഷ്യണത്തിലാണ് അബാന്റെ പരിശീലനം. സഹോദരി ബിൻഷ അഞ്ചുതവണ സംസ്ഥാന കലോത്സവത്തിൽ വിജയിയായിട്ടുണ്ട്. മോണോ ആക്ടിലും അബാൻ എ ഗ്രേഡ് കരസ്ഥമാക്കി. ബുഷ്്റയാണ് അബാന്റെ മാതാവ്.
ആറാമതും നാടകപ്പെരുമയിലേറി
നാഷണൽ സ്കൂൾ ടീം
തിരൂർ: ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ കൊളത്തൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂൾ ആറാമതും ജേതാക്കളായി. മികച്ച നടിയായി ജെ. ശ്രേയയെ തെരഞ്ഞെടുത്തു. പണ്ടുകാലം മുതൽ വിവിധ രാജ്യങ്ങളിൽ തുടർന്ന ഫാസിസത്തിനെതിരെയുള്ള സ്ത്രീശബ്ദങ്ങൾ പ്രമേയമാക്കിയുള്ള ഫ്രീക്വൻസിയ (ആവർത്തിക്കപ്പെടുന്ന ശബ്ദങ്ങൾ) എന്ന നാടകത്തിനാണ് ഓന്നാം സ്ഥാനം ലഭിച്ചത്. നാടകത്തിൽ ആൻഫ്രാങ്ക് എന്ന കഥാപാത്രത്തെയാണ് ശ്രേയ അവതരിപ്പിച്ചത്.
നിഖിൽദാസ് പുറന്നാട്ടുകര തൃശൂർ രചന, സംവിധാനം നിർവഹിച്ച നാടകത്തിൽ ശ്രേയക്കു പുറമെ കെ. അമൽദേവ്, എസ്. നിരഞ്ജൻ, ആദിനാഥ് രവി, കെ.കെ അനന്തു, എം.പി ഹൃദ്യ, സി. കൃഷ്ണ, ആർ. അപർണ, ഗോപിക, എം. ആയിഷ എന്നിവരും വേഷമിട്ടു.