പാട്ടും തുടിയും: ഗോത്ര കലാമേളയ്ക്ക് സ്വാഗതസംഘമായി
1246108
Monday, December 5, 2022 11:55 PM IST
നിലന്പൂർ: നിലന്പൂർ ജനമൈത്രി എക്സൈസിന്റെ നേതൃത്വത്തിൽ ഗോത്ര മേഖലയിലെ പാരന്പര്യ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും നടത്തുന്ന ഗോത്രകലാ മേളക്കായി സംഘാടക സമിതി രൂപീകരിച്ചു.
വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ നിലന്പൂർ ഗോത്ര മേഖലയിലെ ഉൗരുകളിലെ വിദ്യാർഥികളെയും മുതിർന്നവരെയും സംഘടിപ്പിച്ചു പാട്ടും തുടിയും എന്ന പേരിലാണ് പരിപാടി നടത്തുക. പത്തിനു രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിലാണ് മേള സംഘടിപ്പിക്കുന്നത്. കലാമേളയുടെ സ്വാഗത സംഘ യോഗത്തിൽ പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ അധ്യക്ഷത വഹിച്ചു.
ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.പി. മിഥിൻലാൽ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.എ. തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കിണറ്റിങ്ങൽ റുബീന, പഞ്ചായത്തംഗം
ഷറഫുന്നിസ, ട്രൈബൽ കുടുംബശ്രീ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ജിജോ, മഹിളാ സമഖ്യ സൊസൈറ്റിയുടെ പ്രതിനിധികൾ, എസ്ടി പ്രമോട്ടർമാർ, കുടുംബശ്രീ ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.