ക​ട​ന്ന​മ​ണ്ണ സ​ർ​വീ​സ് ബാ​ങ്ക് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
Thursday, January 26, 2023 12:16 AM IST
മ​ങ്ക​ട: ക​ട​ന്ന​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.
എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ൾ​ക്കാ​ണ് ബാ​ങ്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി​യ​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പി.​ഷം​സു​ദീ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​അ​സ്ഗ​ർ അ​ലി, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​അ​ബ്ദു​സ​മ​ദ്, ഓ​ഡി​റ്റ​ർ സി.​അ​ഷ്റ​ഫ്, ടി.​നാ​രാ​യ​ണ​ൻ, യു.​കെ.​ഹം​സ, സൈ​ഫു​ള്ള ക​റു​മു​ക്കി​ൽ, ഷ​ഫീ​ഖ് കു​ന്ന​ത്തൊ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.