ഇന്ന് പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ വാർഷികവും യാത്രയയപ്പും
1263522
Tuesday, January 31, 2023 12:04 AM IST
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 44-ാം വാർഷികം ഇന്നു രാവിലെ പത്തിനു സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ ഉദ്ഘാടനം ചെയ്യും.
സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപിക സി.മാലിനിയ്ക്കുള്ള യാത്രയയപ്പും പ്രതിഭാസംഗമവും ഉപഹാര സമർപ്പണവും ഇതോടനുബന്ധിച്ചു നടക്കും.
സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.ജെയിംസ് വാമറ്റത്തിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം പി.ഷഹർബാൻ, ബ്ലോക്ക് പഞ്ചായത്തംഗം വിൻസി അനിൽ, ഗ്രാമപഞ്ചായത്തംഗം അനിൽ പുലിപ്ര, അസിസ്റ്റന്റ് വികാരി ഫാ.സിബിൻ കിളിയംപറന്പിൽ, പിടിഎ പ്രസിഡന്റ് വിനോജ് പുതുപ്പറന്പിൽ, പ്രധാനാധ്യാപിക ജോജി വർഗീസ്, പി.ടി ബിജു, മനോജ് വീട്ടുവേലിക്കുന്നേൽ, ടി.പി.സൂരജ്, അഞ്ജു കൂത്രപ്പള്ളി, സ്കൂൾ ലീഡർ അയിഷ റിഷ്മ എന്നിവർ പ്രസംഗിക്കും. ദേശീയ, സംസ്ഥാനതലങ്ങളിൽ പ്രതിഭ തെളിയിച്ച 56 വിദ്യാർഥികൾക്കും ഫുട്ബോൾ ചാന്പ്യൻമാരായ 48 പേർക്കും പുരസ്കാരം നൽകും. നാടകം ഉൾപ്പടെ വിവിധ കലാപരിപാടികളും അരങ്ങേറും.