ഊർജ സംരക്ഷണ ബോധവത്കരണം
1263525
Tuesday, January 31, 2023 12:04 AM IST
മേലാറ്റൂർ: സംസ്ഥാന ഊർജ വകുപ്പിനു കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്റർ, സിഇഡി, ഓയിസ്ക ഇന്റർനാഷണൽ കേരള എന്നിവയുടെ സഹകരണത്തോടെ ഊർജ സംരക്ഷണ ബോധവത്ക്കരണവും എൽഇഡി ബൾബ് വിതരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ പി.പി. കബീർ അധ്യക്ഷത വഹിച്ചു. മേലാറ്റൂർ എഇഒ പി. സക്കീർ ഹുസൈൻ മുഖ്യാതിഥിയായിരുന്നു. ഇഎംസി റിസോഴ്സ്പേഴ്സണ്‍ പി. സാബിർ വിഷയാവതരണം നടത്തി. ഓയിസ്ക സംസ്ഥാന കമ്മിറ്റി അംഗം സി.പി. രാംദാസ് പദ്ധതി വിശദികരണം നടത്തി.
പ്രധാനാധ്യാപിക കെ. രാധിക, കെ.വി അബ്ദുറഹീം, കെ. യൂസുഫ്, വി. ഫർഹാന, ഓയ്സ്ക പെരിന്തൽമണ്ണ ചാപ്റ്റർ സെക്രട്ടറി യൂനുസ് കിഴക്കേതിൽ, കെ.പി. സഫ് വാൻ എന്നിവർ പ്രസംഗിച്ചു.