പ്രഫ. മോളി കുരുവിളയ്ക്ക് യാത്രയയപ്പ് നൽകി
1278989
Sunday, March 19, 2023 1:07 AM IST
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വിമൻസ് സ്റ്റഡീസ് വിഭാഗം പ്രഫസർ മോളി കുരുവിളയ്ക്ക് യാത്രയയപ്പ് നൽകി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം പ്രഫസർ സന്തോഷ് നന്പി ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ ഓഫീസിൽ നടന്ന ചടങ്ങിൽ അക്കാദമീഷ്യൻസ് ഒരിക്കലും വിരമിക്കുന്നില്ല ഇപ്പോഴത്തെ സർവീസിൽ നിന്നുള്ള വിരമിക്കൽ താത്കാലികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി.ജെ. സണ്ണിച്ചൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. അഗസ്റ്റിൻ, ഇ.എസ്. മാർഗ്ഗരേത്ത്, കെ.എൽ. ആന്റണി, അലോഷ്യസ് ആന്റണി, ഒ. മത്തായി എന്നിവർ പ്രസംഗിച്ചു.