ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ൽ 49865.75 കോ​ടി​യു​ടെ നി​ക്ഷേ​പം; പ്ര​വാ​സി നി​ക്ഷേ​പ​ത്തി​ൽ വ​ർ​ധ​ന​വ്
Thursday, March 23, 2023 11:52 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളി​ൽ ഡി​സം​ബ​ർ പാ​ദ​ത്തി​ൽ 49865.74 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ടാ​യ​താ​യി ജി​ല്ലാ​ത​ല ബാ​ങ്കി​ങ് അ​വ​ലോ​ക​ന സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ (സെ​പ്റ്റം​ബ​ർ) ഇ​ത് 49038.74 കോ​ടി​യാ​യി​രു​ന്നു. പ്ര​വാ​സി നി​ക്ഷേ​പ​ത്തി​ലും വ​ർ​ധ​വു​ണ്ടാ​യി​ട്ടു​ണ്ട്. 15478.64 കോ​ടി രൂ​പ​യാ​ണ് ഡി​സം​ബ​ർ പാ​ദ​ത്തി​ലെ പ്ര​വാ​സി നി​ക്ഷേ​പം. ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ (സെ​പ്റ്റം​ബ​ർ) 14042.81 കോ​ടി രൂ​പ​യാ​യി​രു​ന്നു പ്ര​വാ​സി നി​ക്ഷേ​പം.
ജി​ല്ല​യി​ലെ മൊ​ത്തം വാ​യ്പ​ക​ൾ 31933.32 കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ പാ​ദ​ത്തി​ലെ നേ​ട്ട​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ഇ​തി​ൽ 475.5 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി. ക​ഴി​ഞ്ഞ പാ​ദ​ത്തി​ൽ 31457.82 കോ​ടി​യാ​യി​രു​ന്നു വാ​യ്പ. ജി​ല്ല​യി​ലെ വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം 64.04 ശ​ത​മാ​ന​മാ​ണ്. കെ.​ജി.​ബി 79.48 ശ​ത​മാ​നം, കാ​ന​റാ​ബാ​ങ്ക് 70.61 ശ​ത​മാ​നം, എ​സ്.​ബി.​ഐ 37.77 ശ​ത​മാ​നം, ഫെ​ഡ​റ​ൽ ബാ​ങ്ക് 28.41 ശ​ത​മാ​നം, സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് 42.19 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ കൂ​ടു​ത​ൽ ബ്രാ​ഞ്ചു​ക​ളു​ള്ള ബാ​ങ്കു​ക​ളി​ലെ വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം. വാ​യ്പാ നി​ക്ഷേ​പ അ​നു​പാ​തം 60 ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ള്ള ബാ​ങ്കു​ക​ൾ റേ​ഷ്യേ 60 ശ​ത​മാ​ന​ത്തി​ൽ മു​ക​ളി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ർ​ഷി​ക ക്രെ​ഡി​റ്റ് പ്ലാ​ൻ പ്ര​കാ​രം ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ മ​ല​പ്പു​റം ജി​ല്ല​യു​ടെ നേ​ട്ടം 83 ശ​ത​മാ​ന​മാ​ണ്.

16700 കോ​ടി രൂ​പ എ​ന്ന ല​ക്ഷ്യ​ത്തെ മു​ൻ​നി​ർ​ത്തി 13879 കോ​ടി രൂ​പ​യു​ടെ വാ​യ്പ​ക​ൾ ന​ൽ​കി. വാ​ർ​ഷി​ക ക്രെ​ഡി​റ്റ് പ്ലാ​ൻ പ്ര​കാ​ര​മു​ള്ള മു​ൻ​ഗ​ണ​നാ മേ​ഖ​ല​യി​ലെ നേ​ട്ടം 86 ശ​ത​മാ​ന​മാ​ണ്. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ 9597 കോ​ടി രൂ​പ​യാ​ണ് വി​വി​ധ ബാ​ങ്കു​ക​ൾ വാ​യ്പ​യാ​യി ന​ൽ​കി​യ​ത്.​മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ 4282 കോ​ടി രൂ​പ​യു​ടെ വാ​യ്പ​ക​ളും ന​ൽ​കി. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 6463 കോ​ടി​യും ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്കാ​യി 2136 കോ​ടി​യും മ​റ്റു മു​ൻ​ഗ​ണ​നാ മേ​ഖ​ല​യി​ൽ 9966 കോ​ടി​യും വാ​യ്പ​യാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്കാ​യി 1503 കോ​ടി​യും ഇ​ക്കാ​ല​യ​ള​വി​ൽ ന​ൽ​കി​യ​താ​യി സ​മി​തി വി​ല​യി​രു​ത്തി.
ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ട​റി​യ​റ്റ് മി​നി കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ ക​ള​ക്ട​ർ വി ​ആ​ർ പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. 202324 സാ​ന്പ​ത്തീ​ക വ​ർ​ഷ​ത്തേ​ക്കു​ള്ള വാ​ർ​ഷി​ക ക്രെ​ഡി​റ്റ് പ്ലാ​ൻ പ്ര​കാ​ശ​ന​വും ജി​ല്ലാ ക​ല​ക്ട​ർ നി​ർ​വ​ഹി​ച്ചു.