നവീന പഠനം: ദേശീയ ഓണ്‍ലൈൻ കോണ്‍ഫറൻസ് ഇന്നും നാളെയും
1281420
Monday, March 27, 2023 12:24 AM IST
പെരിന്തൽമണ്ണ : യൂണിവേഴ്സിറ്റി ഓഫ് കേരള യുജിസി മാനവ വിഭവശേഷി വികസന കേന്ദ്രവുമായി സഹകരിച്ചു ഐഎസ്എസ് ബിഎഡ് കോളജ് പഠന മേഖലയിലെ നവീന പ്രവണതകൾ എന്ന വിഷയത്തിൽ ഇന്നും നാളെയും ദേശീയ ഓണ്‍ലൈൻ കോണ്‍ഫറൻസ് നടത്തും. കേരള യൂണിവേഴ്സിറ്റി യുജിസി എച്ച്ആർഡിസി ഡയറക്ടർ ഡോ.പി.പി അജയകുമാർ ഉദ്ഘാടനം ചെയ്യും. ഫാരീദാബാദ് മാനവ് രചന യൂണിവേഴ്സിറ്റി ഡീൻ ഡോ. ഗീത ആർ. താക്കൂർ മുഖ്യപ്രഭാഷണം നടത്തും. ഐഎസ്എസ് ബിഎഡ് കോളജ് പ്രിൻസിപ്പൽ സമദ് മങ്കട അധ്യക്ഷത വഹിക്കും. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.എം.കെ നസീറലി സെഷൻ നയിക്കും. തുടർന്ന് രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷകരും പ്രബന്ധ അവതരണം നടത്തും. തുടർന്ന് മികച്ച പ്രബന്ധങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.