മലപ്പുറം: പരിശുദ്ധ റംസാൻ മാസത്തിലെ സംഘടനാ പ്രവർത്തനം ജീവകാരുണ്യ പ്രവർത്തനങ്ങളാക്കി മാറ്റുവാൻ വനിതാ ലീഗ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
വനിതാ ലീഗിന്റെ മുഴുവൻ ഘടകങ്ങളും റിലീഫ് പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തണമെന്ന് ജില്ലാ കമ്മിറ്റി നിർദേശിച്ചു. യോഗം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി ജൽസീമിയ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.കെ ബാവ, ഉമ്മർ അറക്കൽ, സെക്രട്ടറി പി.എം.എ സമീർ, അഡ്വ. കെ.പി മറിയുമ്മ, സുഹറ മന്പാട്, സക്കീന പുൽപ്പാടൻ, കെ.പി ഹാജറുമ്മ, റംല വാക്യത്ത്, വി. സുബൈദ, കദീജ മൂത്തേടത്ത്, സുലൈഖ താനൂർ, നസീബ അസീസ്, ശരീഫ, നസീമ ബീഗം, സലീന, വി.ടി.ആബിദ, ടി.കെ ഷാഹിന, പി. സീനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.