ജനങ്ങളുടെ പരാതികളിൽ പരിഹാരം കാണാൻ അദാലത്തുകൾക്ക് കഴിഞ്ഞു: മന്ത്രി വി. അബ്ദുറഹിമാൻ
1297378
Friday, May 26, 2023 12:32 AM IST
മലപ്പുറം: നടപടിക്രമങ്ങളുടെയും സാങ്കേതികത്വത്തിന്റെയും കുരുക്കിൽപ്പെട്ട പരാതികൾ കൃത്യമായി പരിശോധിച്ച് അടിയന്തര പരിഹാരം കാണാൻ പരാതിപരിഹാര അദാലത്തുകൾ വഴി സാധ്യമായെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹിമാൻ. ചെമ്മാട് തൃക്കുളം ഗവ. ഹൈസ്കൂളിൽ നടന്ന ന്ധകരുതലും കൈത്താങ്ങും’-തിരൂരങ്ങാടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. നടപടിക്രമങ്ങളുടെയും സാങ്കേതികത്വത്തിന്റെയും കുരുക്കിൽപ്പെട്ട പരാതികൾ കൃത്യമായി പരിശോധിച്ച് 15 ദിവസത്തിനകം തന്നെ കാര്യക്ഷമമായി തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
615 പരാതികളിൽ 72 പരാതികൾ ഉടനടി തീർപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.പി.എ. മജീദ് എംഎൽഎ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ, ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ, തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ്, അസിസ്റ്റന്റ് കളക്ടർ കെ. മീര, എഡിഎം എൻ.എം. മെഹറലി, തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർപേഴ്സണ് സി.പി. സുഹറാബി എന്നിവർ സംബന്ധിച്ചു.