കു​ള​ത്തി​ൽ വീ​ണ ഐ​ഫോ​ണ്‍ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു
Monday, May 29, 2023 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ഴ​മു​ള്ള കു​ള​ത്തി​ൽ വീ​ണ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​യു​ള്ള ഐ​ഫോ​ണ്‍ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു.
അ​ങ്ങാ​ടി​പ്പു​റം ഏ​റാം​തോ​ട് മീ​ൻ​കു​ള​ത്തി​ക്കാ​വ് ക്ഷേ​ത്ര​ക്കു​ള​ത്തി​ലാ​ണ് പാ​ണ്ടി​ക്കാ​ട് ഒ​റ​വം​പു​റ​ത്തു​ള്ള എ​റി​യാ​ട് ശ​ര​ത്തി​ന്‍റെ വി​ല​പി​ടി​പ്പു​ള്ള ഐ​ഫോ​ണ്‍ അ​ബ​ദ്ധ​ത്തി​ൽ വീ​ണ​ത്. ശ​ര​ത്തും സു​ഹൃ​ത്തു​ക്ക​ളും ഏ​റെ​നേ​രം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫോ​ണ്‍ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ അ​ഗ്നി​ശ​മ​ന നി​ല​യ​ത്തി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
എ​ട്ടു മീ​റ്റ​റോ​ളം ആ​ഴ​മു​ള്ള​തും ച​ളി നി​റ​ഞ്ഞ​തു​മാ​യ കു​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. തു​ട​ർ​ന്നു സ്കൂ​ബ സെ​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷി​ബി​ൻ, എം. ​കി​ഷോ​ർ എ​ന്നി​വ​ർ പ​ത്തു മി​നി​റ്റോ​ളം തെ​ര​ച്ചി​ൽ ന​ട​ത്തി ച​ളി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഐ​ഫോ​ണ്‍ പു​റ​ത്തെ​ടു​ത്തു ഉ​ട​മ​യ്ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു.
വി​ല​കൂ​ടി​യ ഫോ​ണ്‍ ആ​യ​തി​നാ​ൽ യാ​തൊ​രു കേ​ടു​പാ​ടു​ക​ളു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​നാ​യ​തി​ൽ ശ​ര​ത് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഓ​ഫീ​സ​ർ​മാ​രാ​യ അ​ഷ​റ​ഫു​ദീ​ൻ, പി. ​മു​ര​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.