മർച്ചന്റ്സ് അസോസിയേഷൻ നവസാരഥികൾക്ക് സ്വീകരണം നൽകി
1298153
Monday, May 29, 2023 12:02 AM IST
പെരിന്തൽമണ്ണ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട പെരിന്തൽമണ്ണ മർച്ചൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് സ്വീകരണവും പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവിൽ ചികിത്സക്കെത്തുന്നവരുടെ മക്കൾക്കും നിർധനരായ മറ്റു വിദ്യാർഥികൾക്കും പഠനോപകരണ വിതരണവും മർച്ചന്റ്സ് യൂത്ത് വിംഗി്ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
നജീബ് കാന്തപുരം എംഎൽഎ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ പി. ഷാജി പഠനോപകരണ വിതരണം നിർവഹിച്ചു. പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.എസ് മുസു അധ്യക്ഷത വഹിച്ചു.
കെവിവിഇഎസ് വനിതാ വിംഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജമീല ഇസുദീൻ, ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ലിയാഖത്തലിഖാൻ, നൂറിൽപരം വിദേശരാജ്യങ്ങൾ സന്ദർശിച്ച അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം പി. അബൂബക്കർ, ജില്ലാ യൂത്ത് വിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി. ഫിറോസ് എന്നിവർക്ക് ഉപഹാരം നൽകി. അസോസിയേഷൻ ജനറൽ സെക്രട്ടറി സി.പി മുഹമ്മദ് ഇഖ്ബാൽ, ട്രഷറർ കെ. അബ്ദുൾ ലത്തീഫ്, യൂത്ത് വിംഗ് പ്രസിഡന്റ് ഫസൽ മലബാർ, സെക്രട്ടറി കാജാമുഹിയുദീൻ, ട്രഷറർ ഫിറോസ്, പ്രകാശ് രംഗീല, ഷമീം, ഇബ്രാഹിം കാരയിൽ, സൽമാൻ, കെവിവിഇഎസ് മണ്ഡലം പ്രസിഡന്റ് യൂസഫ് രാമപുരം, പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് ജനറൽ സെക്രട്ടറി പി.പി സൈതലവി, ഷാലിമാർ ഷൗക്കത്ത്, കുറ്റീരി മാനുപ്പ, വി. അബ്ദുൾഗഫൂർ, ഷൈജൽ, ഒമർ ഷെരീഫ്,റഷീദ ഡാലിയ തുടങ്ങിയവർ പ്രസംഗിച്ചു.