വയോജനദിനവും വാരാഘോഷവും
1337956
Sunday, September 24, 2023 12:51 AM IST
പെരിന്തൽമണ്ണ: ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച് നഗരസഭയുമായി സംയോജിച്ചു ഒക്ടോബർ ഒന്നിന് ലോക വയോജനദിനവും വാരാഘോഷവും സംഘടിപ്പിക്കും. ഒക്ടോബർ ഒന്നിന് രാവിലെ 10 ന് പെയിൻ ആൻഡ് പാലിയേറ്റീവ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും.
മുൻസിപ്പൽ ചെയർമാൻ പി.ഷാജി അധ്യക്ഷത വഹിക്കും. വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് എഴുത്തുകാരൻ വി.പി.വാസുദേവൻ മുഖ്യപ്രഭാഷണം നടത്തും. ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി സ്കൂൾ വിദ്യാർഥികൾക്കായി ഉപന്യാസമെഴുത്ത്, പോസ്റ്റർ മേക്കിംഗ്, ചിത്രരചന മത്സരം നടത്തും. 27 ന് ഐഎംഎ ഹൗസിൽ വച്ചാണ് മത്സരങ്ങൾ നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചൊവ്വാഴ്ച ഉച്ചക്കു ഒന്നിനകം പേര് നൽകണമെന്നു സംഘാടക സമിതി അംഗങ്ങളായ ഡോ.വി.യു.സീതി, ഡോ.കെ.എ. സീതി, ഡോ.കൊച്ചു. എസ്. മണി, ഡോ. ഷാജി ഗഫൂർ, ഡോ.കെ.ബി.ജലീൽ, ഡോ.കൃഷ്ണദാസ് എളേടത്ത് എന്നിവർ അറിയിച്ചു. ഫോണ്: 9387344900, 9645911671.