സ്കൂ​ളി​ല്‍ പ​ല​ഹാ​ര പ്ര​ദ​ര്‍​ശ​നം ന​ട​ത്തി ഒ​ന്നാം​ക്ലാ​സു​കാ​ര്‍
Saturday, December 2, 2023 1:48 AM IST
ക​രു​വാ​ര​കു​ണ്ട് : പ​ഠ​ന​മി​ക​വി​ല്‍ ഒ​ന്നാ​മ​താ​വു​ന്ന ഒ​ന്നാം​ത​ര​ക്കാ​ര്‍ രു​ചി വൈ​വി​ധ്യ​ങ്ങ​ളി​ലും ഒ​ന്നാം ത​ര​ക്കാ​രാ​യി. പു​ന്ന​ക്കാ​ട് മോ​ഡ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് രു​ചി​വൈ​വി​ധ്യ​ങ്ങ​ളി​ലും ഒ​ന്നാ​മ​താ​യ​ത്.

വി​ദ്യാ​ല​യ​ത്തി​ലെ പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഒ​ന്നാം ക്ലാ​സു​കാ​ര്‍​ക്ക് മാ​ത്ര​മാ​യി പ​ല​ഹാ​രം പ്ര​ദ​ര്‍​ശ​ന​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ രു​ചി​ക​ള്‍ നി​റ​ഞ്ഞ വ്യ​ത്യ​സ്ത​മാ​യ പ​ല​ഹാ​ര​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ നി​ന്ന് പാ​ച​കം ചെ​യ്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പാ​ച​ക​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും വി​ദ്യാ​ല​യ​ത്തി​ല്‍ ന​ട​ന്നു.

കു​ട്ടി​ക​ളോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നാ​ട​ന്‍​പ​ല​ഹാ​ര​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യ​ത്. ഒ​ന്നാം​ക്ലാ​സി​ലെ അ​ധ്യാ​പി​ക​മാ​രാ​യ എം.​എ​സ്. സോ​ണി​യ, ഇ.​എ​ന്‍. സ​ജി​ത, റു​ക്സാ​ന ബീ​ഗം, കെ. ​നു​സ​റ്ത്ത് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഫ​സീ​ഹു റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.