ക​ലം​പ​റ​മ്പി​ല്‍ ഗോ​പാ​ല കൃ​ഷ്ണ​ന്‍ പു​തി​യ മ​ല​യ രാ​ജാ​വ്
Thursday, February 22, 2024 4:44 AM IST
അ​ങ്ങാ​ടി​പ്പു​റം: ക​ലം​പ​റ​മ്പി​ല്‍ ഗോ​പാ​ല​ന്‍​കൃ​ഷ്ണ​ന്‍ പു​തി​യ മ​ല​യ സ്ഥാ​നി​യാ​യി ചു​മ​ത​ല​യേ​റ്റു. മ​ല​യ രാ​ജാ​വാ​യി​രു​ന്ന ക​ലം​പ​റ​മ്പി​ല്‍ ബാ​ല​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ര്‍​ന്നാ​ണ് പു​തി​യ സ്ഥാ​നി ചു​മ​ത​ല​യേ​റ്റ​ത്.

ച​ട​ങ്ങി​ല്‍ കൃ​ഷ്ണ​കു​മാ​ര്‍​രാ​ജ ‌പ​ട്ട് ന​ല്‍​കി ആ​ദ​രി​ച്ചു. പാ​ര​മ്പ​ര്യ​മാ​യു​ള്ള പ​ട്ടും വ​ള​യും ക്ഷേ​ത്രം ട്ര​സ്റ്റി പ്ര​തി​നി​ധി എ.​സി. ദി​വാ​ക​ര​ന്‍ വ​ര്‍​മ​രാ​ജ മ​ല​യ രാ​ജാ​വി​ന് കൈ​മാ​റി. കു​ടു​ബ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എം.​സി. ച​ന്ദ്ര​വ​ര്‍​മ​രാ​ജ, എം.​സി. ര​വീ​ന്ദ്ര​ന്‍ രാ​ജ, ദേ​വ​സ്വം ഓ​ഫീ​സ​ര്‍ വേ​ണു​ഗോ​പാ​ല്‍,

അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ കെ.​പി. ശി​വ​പ്ര​സാ​ദ്, പ​ര​മേ​ശ്വ​ര​ന്‍, ദി​നേ​ശ് മ​ണ്ണാ​ര്‍​മ​ല, കെ.​പി. ഉ​ദ​യ​കു​മാ​ര്‍, കെ.​പി. ച​ന്ദ്ര​ന്‍, സു​ജി​താ​ബാ​ല​ന്‍, കെ.​പി. വാ​സു, കെ.​പി. സു​നി​ല്‍, കെ.​പി. ര​വി, വ​ര്‍​ഡ് മെം​ബ​ര്‍ ര​ത്ന​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.