കാട്ടുപന്നിയെ വെടിവച്ചു കൊന്നു
1436777
Wednesday, July 17, 2024 7:51 AM IST
വഴിക്കടവ്: ആക്രമണകാരിയായ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. വഴിക്കടവ് പഞ്ചായത്തിലെ കുന്നുമ്മേല്പ്പൊട്ടി വാര്‍ഡിലാണ് സംഭവം. ഈ പ്രദേശത്തെ കര്‍ഷകരുടെ ഒട്ടേറെ വിളകള്‍ സ്ഥിരമായി നശിപ്പിക്കുകയും പകല്‍ സമയങ്ങളില്‍പോലും നാട്ടിലിറങ്ങി ആളുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത കാട്ടുപന്നിയെയാണ് വെടിവച്ചു കൊന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, കര്‍ഷകനായ തോണിക്കര അലവിയെയും രണ്ട് ദിവസം മുമ്പ് പറകോട്ട് മാറിയാമ എന്നിവര്‍ക്ക് നേരെയും ആക്രമണം നടത്തിയ പന്നിയാണിത്. മറിയാമയുടെ കാല് പൊട്ടി കിടപ്പിലാണ്. വാര്‍ഡ് മെന്പര് ടി.എം. ശൈലജയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ കര്‍ഷകരും ലീഗല്‍ ഷൂട്ടര്‍ ഗഫൂര്‍ മൂച്ചിക്കാടനും ആര്‍ആര്‍ടി അംഗങ്ങളും കാട്ടുപന്നിയെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ 6.30 ന് കുട്ടിക്കുന്ന് ഭാഗത്ത് വച്ച് ആള്‍താമസമില്ലാത്ത സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പന്നിയെ കാണുകയും വെടിവച്ചു കൊല്ലുകയുമായിരുന്നു.
വഴിക്കടവ് പഞ്ചായത്ത് പ്രിസിഡന്റ് നെടുമ്പാടി തങ്കമ്മ, ജീവനക്കാരനായ ബിജി സെബാസ്റ്റ്യന്‍ എന്നിവര്‍ സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചു പന്നിയെ സംസ്കരിച്ചു.