അ​റ​വ​ങ്ക​ര​യി​ല്‍ മോ​ഷ​ണം: സ്വ​ര്‍​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ടു
Friday, September 6, 2024 4:59 AM IST
മ​ഞ്ചേ​രി: അ​റ​വ​ങ്ക​ര​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​നം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. സ്വ​ര്‍​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. അ​റ​വ​ങ്ക​ര ദി​യ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്.

രാ​വി​ലെ ജീ​വ​ന​ക്കാ​ർ സ്ഥാ​പ​നം തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്.

പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 5.25 പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​വും 3000 രൂ​പ​യും ക​വ​ര്‍​ന്നു.


വീ​ടു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ആ​ഭ​ര​ണം സ്ഥാ​പ​ന​ത്തി​ല്‍ സൂ​ക്ഷി​ച്ച​തെ​ന്ന് ക​ട​യു​ട​മ വെ​ള്ളു​ര്‍ സ്വ​ദേ​ശി ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.