നാ​ട്ടു കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​വ​ർ​വ്യൂ ജ​ന​കീ​യ​പാ​ർ​ക്ക് സ​മ​ർ​പ്പ​ണം ഇ​ന്ന്
Sunday, September 8, 2024 5:08 AM IST
രാ​മ​പു​രം: ചൊ​വ്വാ​ണ​യു​ടെ ഗ്രാ​മ​ഭം​ഗി​യും ഹ​രി​ത സൗ​ന്ദ​ര്യ​വും ആ​സ്വ​ദി​ക്കു​വാ​നാ​യി നാ​ട്ടു കൂ​ട്ടാ​യ്മ​യു​ടെ​യും പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പു​ഴ​യോ​രം ഹ​രി​ത റി​വ​ർ​വ്യൂ ജ​ന​കീ​യ​പാ​ർ​ക്ക് സ​മ​ർ​പ്പ​ണം ഇ​ന്ന് ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മു​ക്കു​ൽ​സു ച​ക്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും തി​ർ​ത്തും സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള റൈ​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.


ചൊ​വ്വാ​ണ പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള സ​ർ​ക്കാ​ർ സ്ഥ​ല​ത്താ​ണ് പാ​ർ​ക്ക് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. കു​റു​വ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​ണ്ചൊ​വ്വാ​ണ.