എടക്കര: നാടുകാണിച്ചുരത്തില്‍ മരം കയറ്റിവന്ന ലോറി തകരാറിലായി അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു.
ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് തമിഴ്നാട്ടില്‍ നിന്നും മരം കയറ്റി വന്ന ലോറി പോബ്സണ് എസ്റ്റേറ്റിന് സമീപം തകരാറിലായത്. കേരള അതിര്‍ത്തിക്ക് രണ്ട് കിലോമീറ്റര്‍ മുകളിലായാാണ് ലോറി തകരാറിലായി കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് നാടുകാണിച്ചുരം പാത വഴിയുള്ള ഗതാഗതം പാടെ തടസപ്പെട്ടു. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലേക്കുള്ള മരമാണ് ലോറിയിലുണ്ടായിരുന്നത്.