മലപ്പുറം: ജനവാസ മേഖലയെ ഉൾപ്പെടുത്തി പരിസ്ഥിതിലോല പ്രദേശമായി കരട് വിജ്ഞാപനം ഇറക്കിയ സർക്കാർ നടപടിയിൽ കത്തോലിക്കാ മലപ്പുറം മേഖല കമ്മിറ്റി ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. പതിനായിര കണക്കിന് സാധാരണക്കാരെയും കർഷകരെയും ബാധിക്കുന്ന ഇഎസ്എ കരട് വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
സമ്മേളനം മേഖലാ ഡയറക്ടർ ഫാ. മാത്യു നിരപ്പേൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ. ജെ. ആന്റണി ആലക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ താമരശേരി രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. മാർട്ടിൻ തച്ചിൽ, തേജസ് മാത്യു കറുകയിൽ, സാംതോം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മരിയ, മേഖല സെക്രട്ടറി ജോണി. ടി. മാത്യു, ഡെന്നീസ് ജോസഫ്, ജോസ് ഓലിക്കൽ, ജോസഫ് പുല്ലൻകുന്നേൽ, ജിനു ജേക്കബ് , റാണി സനീഷ്, സീമ ഷാലറ്റ് ജോർജ്, ലില്ലിആന്റണി എന്നിവർ സംസാരിച്ചു.