സ്പെഷല്‍ സ്കൂള്‍ കലോത്സവം: മദര്‍ വെറോണിക്ക സ്കൂളിന് ഓവറോള്‍ കിരീടം
1457793
Monday, September 30, 2024 5:37 AM IST
പൊന്നാനി: 17-ാമത് മലപ്പുറം ജില്ലാ സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ 57 പോയിന്റുമായി ചുങ്കത്തറ തലഞ്ഞിയിലെ മദര്‍ വെറോണിക്ക സ്പെഷല്‍ സ്കൂളിന് ഓവറോള്‍ ഒന്നാം സ്ഥാനം ലഭിച്ചു. 37 പോയിന്റുമായി എഡബ്ല്യുഎച്ച് കോട്ടക്കല്‍ രണ്ടാംസ്ഥാനവും 33 പോയിന്റുമായി എം. എ. മൂപ്പന്‍സ് സ്പെഷല്‍ സ്കൂള്‍ കല്പകഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പൊന്നാനി എംഎസ്എസ് സ്പെഷല്‍ സ്കൂളിലായിരുന്നു 21 സ്പെഷല്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത കലോത്സവം നടന്നത്. ലളിതഗാനം, സംഘഗാനം ദേശഭക്തിഗാനം, നാടോടി നൃത്തം, മോഹിനിയാട്ടം, സംഘനൃത്തം, വാദ്യോപകരണ സംഗീതം,
ചിത്രരചന കളറിംഗ് എന്നീ മത്സരയിനങ്ങളിലായി 300 ല്‍പ്പരം കുട്ടികളും അതോടൊപ്പം മാതാപിതാക്കളും അധ്യാപകരും പങ്കെടുത്ത പരിപാടി പി. നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രമുഖര്‍ പ്രസംഗിച്ചു.