ഇരുവഴിഞ്ഞിപ്പുഴയിൽ വയോധികയുടെ മൃതദേഹം
1577171
Saturday, July 19, 2025 10:23 PM IST
തിരുവമ്പാടി: കാണാതായ വയോധികയെ ഇരുവഴിഞ്ഞിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
തോട്ടത്തിൻകടവ് കൂമുള്ളംകണ്ടി ആയിശുമ്മയുടെ (75) മൃതദേഹമാണ് അഗസ്ത്യാമുഴി പാലത്തിന് സമീപത്തുനിന്ന് ഇരുവഴിഞ്ഞിപ്പുഴയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതൽ ആയിശുമ്മയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് പരേതനായ ഉണ്ണിമോയി.
മക്കൾ: കബീർ, ഉസ്മാൻ. മരുമക്കൾ: റുബീന, സജിറ. വിവരമറിഞ്ഞെത്തിയ മുക്കം ഫയർഫോഴ്സ് യൂണിറ്റ് മൃതദേഹം കരയ്ക്കെത്തിച്ചു. തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.