മോഡൽ സ്കൂളിലെ സുരക്ഷാ ഭീഷണി : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1577279
Sunday, July 20, 2025 5:13 AM IST
കോഴിക്കോട് : മാനാഞ്ചിറ ഗവ. മോഡൽ ഹയർ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പഴയ കെട്ടിടം തകർന്നു വീഴാറായിട്ടും സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
റീജണൽ ഡപ്യൂട്ടി ഡയറക്ടർ( വിദ്യാഭ്യാസം) , ജില്ലാ കളക്ടർ, കോർപറേഷൻ സെക്രട്ടറി എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ഓഗസ്റ്റ് 26 ന് കോഴിക്കോട് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.കെട്ടിടത്തിന് സമീപം ചെല്ലരുതെന്ന് സ്കൂൾ അധിക്യതർ കുട്ടികൾക്ക് നിർദ്ദേശം നൽകാറുണ്ടെങ്കിലും പ്രാവർത്തികമാകാറില്ല.