തെരുവുനായ ശല്ല്യം; ജനങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് പഞ്ചായത്ത്
1577644
Monday, July 21, 2025 5:27 AM IST
കോഴിക്കോട്: കുപ്പായക്കോട്, ഈങ്ങാപ്പുഴ അങ്ങാടിയിലും പരിസരത്തും തെരുവ് നായ്ക്കൾ രാത്രികാലങ്ങളിൽ സ്വൈര്യ വികാരം നടത്തി യാത്രക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നിത്യസംഭവമാണ്. പുതുപ്പാടി പഞ്ചായത്ത് ഇതിനെതിരേ നടപടി എടുക്കുന്നില്ല. പഞ്ചായത്തിന്റെ നിസംഗതക്കെതിരേ കുപ്പായക്കോട് എകെസിസി, ഡിഎഫ്സി, ഇൻഫാം എന്നീ സംഘടനകളുടെ സംയുക്ത യോഗം പ്രതിഷേധിച്ചു.
ഈ വിഷയത്തിൽ പുതുപ്പാടി പഞ്ചായത്ത് നിസംഗത തുടരുകയാണെങ്കിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ചു ശക്തമായ സമരപരിപാടിക്ക് നേതൃത്വം നൽകുവാനും യോഗം തീരുമാനിച്ചു. കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജെയിംസ് കുഴിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. എകെസിസി യൂണിറ്റ് പ്രസിഡന്റ് രാജു ചോള്ളാ മഠത്തിൽ അധ്യക്ഷത വഹിച്ചു.
ജോയ് കാളംപറമ്പിൽ, വിനോദ് കിഴക്കയിൽ, രാജു പുതിയാടം, ഫ്രാൻസിസ് കുറവങ്കര, മനോജ് കിഴക്കേക്കൂറ്റ്, അഭിലാഷ് ചുരത്തിൽ, ബിജു വെട്ടിത്താനം, ആന്റോ കിളിവേലി എന്നിവർ പ്രസംഗിച്ചു.