കൂരാച്ചുണ്ടിൽ യുവജന ഞായർ ആചരിച്ചു
1577638
Monday, July 21, 2025 5:27 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന ഇടവകയിലെ കെസിവൈഎം, എസ്എംവൈഎം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "എലനോറ 2k25' യുവജന ഞായർ ആചരിച്ചു.
കെസിവൈഎം രൂപത ഡയറക്ടർ ഫാ. ജോബിൻ തെക്കേക്കരമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് യൂണിറ്റ് ഡയറക്ടർ ഫാ. മൈക്കിൾ നീലംപറമ്പിൽ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് റിച്ചാർഡ് ജോൺ പന്തപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി.
ഡോണ കിരൺ തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സിസ്റ്റർ ഗ്രേസ് എസ്എച്ച്, ബ്രദർ ബിബിൻ കൊച്ചുപറമ്പിൽ, യൂണിറ്റ് പ്രസിഡന്റ് സെബിൻ പാഴുക്കുന്നേൽ, എയ്ബൽ ജോബി പനയ്ക്കവയൽ എന്നിവർ പ്രസംഗിച്ചു. അംഗത്വ സ്വീകരണവും നടന്നു.