വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി തിരുനാളിന് കൊടിയേറി
1577639
Monday, July 21, 2025 5:27 AM IST
കോടഞ്ചേരി: വലിയകൊല്ലി സെന്റ് അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി.
കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. ജിയോ പുതുശേരി പുത്തൻപുര നിർവഹിച്ചു. ഒന്പത് ദിവസമായി നടത്തുന്ന തിരുനാൾ 28ന് സമാപിക്കും. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയും തുടർന്ന് നൊവേനയും നടക്കും.
സമാപന ദിവസമായ 28ന് രാവിലെ 9.30 ന് നൊവേനയും പത്തിന് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് നേർച്ച ഭക്ഷണവും ഉണ്ടായിക്കും.