വന്യമൃഗശല്യം: എംഎൽഎ സർവകക്ഷി യോഗം വിളിക്കണമെന്ന്
1577645
Monday, July 21, 2025 5:27 AM IST
തിരുവമ്പാടി: മലയോര മേഖലയിൽ കാട്ടാന, പുലി, കടുവ, പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂഷമായ സാഹചര്യത്തിൽ എംഎൽഎ മുൻകൈ എടുത്ത് സർവകക്ഷിയോഗം വിളിച്ച് പ്രശനപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് കിസാൻ ജനത തിരുവമ്പാടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വനം വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് ജോർജ് പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു.
കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കുളത്തിങ്കൽ, ആർജെഡി നിയോജക മണ്ഡലം പ്രസിഡന്റ് ടാർസൻ ജോസ്, ആർജെഡി സംസ്ഥാന സമിതി അംഗം ജിമ്മി ജോസ് പൈമ്പിളളി, ജില്ലാ കമ്മിറ്റി മെമ്പർമാരായ വിത്സൻ പുല്ലുവേലി, ഗോൾഡൻ ബഷീർ, ജോസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.