8.48 കോടി ചെലവിൽ ലയൺസ്പാർക്ക് നവീകരിക്കുന്നു
1577273
Sunday, July 20, 2025 5:13 AM IST
കോഴിക്കോട്: കോഴിക്കോട് ലയൺസ് പാർക്ക് നവീകരണം ഉടൻ ആരംഭിക്കും. ഭരണാനുമതി ലഭിച്ച പദ്ധതിക്ക് സാങ്കേതികാനുമതി തേടാൻ കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ അംഗീകാരമായി.
8.48 കോടി ചെലവിൽ രണ്ടു പദ്ധതികളായാണ് പാർക്ക് നവീകരണം നടക്കുന്നത്. പദ്ധതിക്കായി 7.5 കോടി രൂപയാണ് ‘അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫർമേഷൻ’ (അമൃത്) പദ്ധതിയിൽനിന്ന് അനുവദിച്ചത്.
കോർപറേഷൻ തനത് ഫണ്ടിൽനിന്ന് 98 ലക്ഷം രൂപയും അനുവദിച്ചു. ഒരേക്കറിലേറെ ഭൂമിയിൽ 34 സെന്റ് സ്ഥലത്ത് 5.25 കോടി ചെലവിൽ 1500 ചതുരശ്രമീറ്ററിൽ പുതിയ കുളവും 2.25 കോടി ചെലവിൽ ഉദ്യാനവും നിർമിക്കാനാണ് പദ്ധതി.
ഉദ്യാനത്തിന് മാത്രമായി 7.5 കോടി രൂപ വകയിരുത്താൻ ബുദ്ധിമുട്ടുള്ളതായി അമൃത് മിഷൻ ഡയറകട്ർ അറിയിച്ചതിനെത്തുടർന്ന് പദ്ധതി രണ്ടായി വിഭജിച്ച് കുളവും അതിന് ചുറ്റുമുള്ള 5.2 കോടിയുടെ മോടിപിടിപ്പിക്കലുമടക്കം ജലാശയ നിർമാണത്തിനുള്ള വകയിൽ ഉൾപ്പെടുത്തുകയായിരുന്നു.