യൂത്ത് കോൺഗ്രസ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു
1577646
Monday, July 21, 2025 5:31 AM IST
കൊയിലാണ്ടി: കുറുവങ്ങാട് വൈദ്യുതി ലൈൻ പൊട്ടി വീണു സ്ത്രീ മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. രണ്ട് തവണയായി ഗൃഹനാഥൻ പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്ത കെഎസ്ഇബി ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയാണ് ഇത്ര ദാരുണമായ സംഭവത്തിന് കാരണം.
കെഎസ്ഇബിയുടെ അനാസ്ഥ കാരണം കേരളത്തിൽ മരണം തുടർക്കഥയാവുകയാണ്. ഇനിയും അനാസ്ഥ തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടു പോവുമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം പറഞ്ഞു. ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.