റോഡിൽ മാലിന്യം തള്ളി
1577641
Monday, July 21, 2025 5:27 AM IST
നാദാപുരം: വിലങ്ങാട് ജനവാസ കേന്ദ്രത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളി. നരിപ്പറ്റ പഞ്ചായത്ത് രണ്ടാം വാർഡിൽ വിലങ്ങാട് - കൈവേലി റോഡിൽ കൂളിക്കാവിലാണ് സംഭവം. ഞായറാഴ്ച്ച രാവിലെയാണ് റോഡിലും വീടുകൾക്ക് പരിസരങ്ങളിലും ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തിയത്. റോഡിൽ കെട്ടുകളാക്കി പരക്കെ ചിതറി കിടക്കുന്ന നിലയിലായിരുന്നു.
സംഭവം അറിഞ്ഞ് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കക്കട്ട് ടൗണിലെ കടയിലേതാണ് മാലിന്യമെന്ന് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ കട ഉടമയോട് സ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയും മാലിന്യങ്ങൾ നീക്കം ചെയ്യിക്കുകയുമായിരുന്നു. കട ഉടമ പിക്കപ്പ് ലോറി എത്തിച്ച് വൈകുന്നേരത്തേടെ മാലിന്യം തിരികെ എടുത്തു.