ഉപയോഗശൂന്യമായ മരുന്ന് വിതരണം ചെയ്തത് അന്വേഷിക്കണം: കെ. പ്രവീൺ കുമാർ
1577640
Monday, July 21, 2025 5:27 AM IST
താമരശേരി: താമരശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉപയോഗശൂന്യമായ മരുന്ന് വിതരണം ചെയ്തത് അന്വേഷിക്കണമെന്ന് അഡ്വ. കെ. പ്രവീൺ കുമാർ പറഞ്ഞു.
താമരശേരി മണ്ഡലം മഹിള കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീജ ദിലീപ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി.
മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയേടത്ത്, ബാബു പൈക്കാട്ട്, നിജേഷ് അരവിന്ദ്, നവാസ് ഈർപ്പോണ, സി.ടി. ഭരതൻ, സി. മുഹ്സിൻ, യു.ആർ. ഗിരീഷ്, അൻഷാദ് മലയിൽ, സി. ഉസയിൻ, രാജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ് നേതാക്കളായ കെ. സരസ്വതി, ഖദീജ സത്താർ, സോണിയ സുനിൽ, ലളിത തുടങ്ങിയവർ ഉപവസിച്ചു. സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.