ഗതാഗത നിയന്ത്രണ ബോർഡുകൾ കൈമാറി
1577275
Sunday, July 20, 2025 5:13 AM IST
തിരുവമ്പാടി: തിരുവമ്പാടി - കൂടരഞ്ഞി റോഡിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നോ പാർക്കിംഗ് ബോർഡുകൾ കൈമാറി. ലിസ ഹോസ്പിറ്റൽ എംഡി ഡോ. പി.എം. മത്തായി തിരുവമ്പാടി സിഐ കെ. പ്രജീഷിന് ബോർഡുകൾ കൈമാറി.
ചടങ്ങിൽ എസ്ഐമാരായ ഇ.കെ. രമ്യ, നിതിൻ, ലിസ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. പ്രവീൺ മാത്യു, മാനേജർ അനുസ്മിത, ജമീഷ് ഇളംതുരുത്തിൽ എന്നിവർ പങ്കെടുത്തു.