വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാള്‍
1577277
Sunday, July 20, 2025 5:13 AM IST
മഞ്ഞക്കുന്ന്: മഞ്ഞക്കുന്ന് സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വി.അൽഫോൻസാമ്മയുടെ നവനാൾ മധ്യസ്ഥാപേക്ഷയും തിരുനാളും തുടങ്ങി.ഇന്നലെ വൈകുന്നേരം 4.30 ന് മഞ്ഞക്കുന്ന് സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ബോബി പൂവത്തിങ്കൽ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു.
തുടർന്ന് നടന്ന വി.കുർബാന,വചന സന്ദേശം, നൊവേന എന്നിവക്ക് വിലങ്ങാട് സെന്റ്.ജോർജ് ഫൊറോന വികാരി റവ.ഫാ.വിൽസൺ മുട്ടത്തുകുന്നേൽ നേതൃത്വം നൽകി. 27 വരെ എല്ലാ ദിവസവും വൈകിട്ട് 4:15 ന് ജപമാല, 4:45 ന് വി.കുർബാന,നൊവേന എന്നിവ നടത്തപ്പെടുന്നതാണ്.
പ്രധാന തിരുനാൾ ദിവസമായ 28 ന് രാവിലെ 10 ന് ആഘോഷമായ വിശുദ്ധകുർബാനയ്ക്ക് കെസിവൈഎംഎസ്എംവൈഎം താമരശ്ശേരി രൂപത ഡയറക്റ്റർ റവ.ഫാ.ജോബിൻ തെക്കേക്കരമറ്റത്തിൽ കാർമ്മികത്വം വഹിക്കും.തുടർന്ന് ലദീഞ്ഞ്,തിരുശേഷിപ്പ് വണക്കം,സ്നേഹവിരുന്ന് എന്നിവയുണ്ടാകും.