ഉമ്മൻ ചാണ്ടി അനുസ്മരണ യോഗംനടത്തി
1577278
Sunday, July 20, 2025 5:13 AM IST
ചെമ്പുകടവ്: ദേശീയ കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ ചെമ്പുകടവ് അങ്ങാടിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗംനടത്തി. ഡികെടിഎഫ് കോടഞ്ചേരി മണ്ഡലം സെക്രട്ടറി തങ്കമണി തീക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ബേബിച്ചൻ വട്ടുകുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ തീക്കുന്നേൽ, ജോസ് പെരുമ്പള്ളിൽ, മനോജ് തട്ടാരുപറമ്പിൽ, ജെയ്സൺ പുലിക്കുടിയിൽ, സി.സി. ചന്ദ്രൻ, പാപ്പച്ചൻ ഒരപ്പുഴിയ്ക്കൽ, കുഞ്ഞാപ്പു പറക്കോട്ടുപാലത്ത്, മാത്യു കാട്ടുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ നാദാപുരം നിയോജകമണ്ഡലം നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം കെപിസിസി മെമ്പർ അച്യുതന് പുതിയേടത്ത്ഉദ്ഘാടനം ചെയ്തു. മുകന്ദൻ ആധ്യക്ഷം വഹിച്ചു.
സെക്രട്ടറി രാജീവ് പുതുശ്ശേരി, ട്രഷറർ ജോഷി ദാമോദരൻ മാസ്റ്റർ പവിത്രൻ , വിജയലക്ഷമി സുമിത ടീച്ചർ, കെ ടി രാജൻ കെ. അബുജാക്ഷൻ കെ.രാജൻ ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു.