നന്തിയിൽ റോഡും കടകളും വെള്ളത്തിൽ
1602150
Thursday, October 23, 2025 5:18 AM IST
കൊയിലാണ്ടി: നന്തിയിൽ കനത്ത മഴയിൽ റോഡുകളും കടകളും വെള്ളത്തിലായി. റോഡിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസപ്പെട്ടു. പല സ്ഥലങ്ങളിലും നാട്ടുകാർ റോഡിലിറങ്ങി വഴി കാട്ടിയാണ് വാഹനങ്ങൾ കടത്തി വിട്ടത്. ഇവിടെ വ്യാപാര സ്ഥാപനങ്ങളും വെളളത്തിലായി.