വിളംബര ജാഥ സംഘടിപ്പിച്ചു
1602153
Thursday, October 23, 2025 5:18 AM IST
താമരശേരി: ചമൽ നിർമ്മല യുപി സ്കൂളിന്റെ അൻപതാം വാർഷികാഘോഷത്തിന്റെയും ജൂബിലി സമാപനത്തിന്റെയും പ്രചരണാർഥം വിളംബരജാഥ സംഘടിപ്പിച്ചു.
സ്കൂളിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ ചമൽ അങ്ങാടിയിൽ സമാപിച്ചു. ചമൽ നിർമ്മല എൽപി സ്കൂളിലെ വിദ്യാർഥികൾ വർണ്ണാഭമായ വേഷവിധാനങ്ങളുമായി ജാഥയ്ക്ക് നിറപ്പകിട്ടേകി. വ്യാപാരി വ്യവസായികളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ജാഥയ്ക്ക് ചമൽ അങ്ങാടിയിൽ സ്വീകരണം നൽകി.
സ്കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ്, നാലാം വാർഡ് മെമ്പർ അനിൽ ജോർജ്, ഏഴാം വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി, പൂർവ വിദ്യാർഥി സംഘടനയുടെ പ്രസിഡന്റ് ബിജു കണ്ണന്തറ, സെക്രട്ടറി വി.ജെ ഇമ്മാനുവൽ, തങ്കച്ചൻ മുരിങ്ങാക്കുടി, പിടിഎ പ്രസിഡന്റ് പി. ഹാസിഫ്, വൈസ് പ്രസിഡന്റ് പി. നൂറുദ്ദീൻ, എംപിടിഎ ചെയർപേഴ്സൺ സിനി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.