ബസ് ചളിയിൽ താഴ്ന്നു
1602155
Thursday, October 23, 2025 5:18 AM IST
കൊയിലാണ്ടി: സൈഡ് കൊടുക്കുന്നതിനിടെ ബസ് റോഡരികിലെ ചളിയിൽ താഴ്ന്നു. ഇന്നലെ വൈകീട്ട് കൊല്ലത്തിനു സമീപമായിരുന്നു സംഭവം.
കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന അസാരോ ബസാണ് ചളിയിൽ താഴ്ന്നത്. തെറ്റായ ദിശയിൽ നിന്നും വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്പോഴായിരുന്നു സംഭവം. ഡ്രൈവറുടെ സന്ദർഭോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.