വാട്ടര്‍ അഥോറിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
1602161
Thursday, October 23, 2025 5:23 AM IST
പേരാമ്പ്ര: ജലജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ജനപ്രതിനിധികള്‍ പേരാമ്പ്ര വാട്ടര്‍ അഥോറിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.
റോഡുകള്‍ പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നുവെന്നും സര്‍ക്കാറിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തുക സംസ്ഥാന സര്‍ക്കാര്‍ നല്‍ക്കാത്തതാണ് കരാറുകാര്‍ പണി നിര്‍ത്തിവക്കാന്‍ കാരണമെന്നും ജനപ്രതിനിധികള്‍ ആരോപിച്ചു.
ജില്ല പഞ്ചായത്ത് അംഗം വി.പി ദുല്‍ഖിഫില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് അധ്യക്ഷത വഹിച്ചു. എ.കെ. ഉമ്മര്‍, ആര്.പി. ഷോഭിഷ്, ശ്രീഷ ഗണേഷ്, ഇ.കെ. സുബൈദ, പി. മുംതാസ്, ആദില നിബ്രാസ്, എ. ബാലകൃഷ്ണന് എന്നിവർ പ്രസംഗിച്ചു.