ടൈഗര്‍ സഫാരി പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ ചക്കിട്ടപാറയുടെ മുഖച്ഛായ മാറും: മന്ത്രി റിയാസ്
1602157
Thursday, October 23, 2025 5:18 AM IST
പേരാമ്പ്ര: ചക്കിട്ടപാറയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചക്കിട്ടപാറ പഞ്ചായത്ത് വികസന സദസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
510 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ ഉണ്ടായത്. 100 കോടിയിലധികം രൂപയാണ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മാത്രമായി ഉപയോഗിച്ചത്. ലൈഫ് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്കാന് പഞ്ചായത്തിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയാവതരണം എന്നിവ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, വി.കെ. ബിന്ദു, അസൂത്രണ സമിതി ഉപാധ്യക്ഷൻ പി.സി. സുരാജൻ,
സിഡിഎസ് ചെയർ പേഴ്സൺ ശോഭ പട്ടാണികുന്നേൽ, പി.പി. രഘുനാഥ്, എ.ജി. ഭാസ്കരൻ, ബേബി കാപ്പുകാട്ടിൽ, വി. വി. കുഞ്ഞിക്കണ്ണൻ, പി.എം. ജോസഫ്, വർഗീസ് കോലത്തുവീട്ടിൽ, മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് കമറുദ്ധീൻ, ഡോ. വിനോദ് കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. സജിത്ത് എന്നിവർ പ്രസംഗിച്ചു.