അവാർഡ് തുക പാലിയേറ്റീവിന് കൈമാറി
1602159
Thursday, October 23, 2025 5:23 AM IST
കൂരാച്ചുണ്ട്: ഇല്ലിപ്പിലായി റബർ ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗത്തിൽ മികച്ച സ്വാശ്രയ സംഘമായി തെരഞ്ഞെടുക്കപ്പെട്ട എവർ ഗ്രീൻ സ്വാശ്രയ സംഘത്തിന് ലഭിച്ച ക്യാഷ് അവാർഡ് ആതുര സേവനങ്ങൾക്കുവേണ്ടി സംഭാവനയായി നൽകി.
സംഘം സെക്രട്ടറി ബേബി മംഗലത്ത് കൂരാച്ചുണ്ട് സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് ഭാരവാഹിയായ ജോസ് ഇട്ടിയാപ്പാറയ്ക്ക് അവാർഡ് തുക കൈമാറി. ബെസ്ലിൻ മഠത്തിനാൽ, ജോൺ തെക്കയിൽ, തോമാച്ചൻ തുണ്ടിയിൽ, ബിജു പടിഞ്ഞാറ്റിടത്തിൽ,
ബാബു ചെമ്പോട്ടിയിൽ, ജോയി മരോട്ടികുഴിയിൽ, ജോസുകുട്ടി മഠത്തിനാൽ, ടോമി മഠത്തിനാൽ, സജി തയ്യുള്ളതിൽ, റെയ്നോൾഡ്, തങ്കച്ചൻ, വിൽസൺ, മജീദ് പുളിഞ്ചോളി എന്നിവർ പങ്കെടുത്തു.