കൂരാച്ചുണ്ട് ട്രഷറിയ്ക്ക് ഭൂമി കൈമാറൽ: പഞ്ചായത്തിൽ യോഗം ചേർന്നു
1602160
Thursday, October 23, 2025 5:23 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സബ് ട്രഷറിയ്ക്ക് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ട്രഷറി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
കൂരാച്ചുണ്ട് സബ് രജിസ്ട്രാർ ഓഫീസിന് സമീപവുമുള്ള ആറ് സെന്റ് ഭൂമി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നവംബർ ഒന്നിന് ട്രഷറി വകുപ്പിന് കൈമാറും. പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ അമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിൻസി തോമസ്, ജില്ലാ ട്രഷറി അനിൽകുമാർ, സബ് ട്രഷറി ഓഫീസർ എം.വി. സോമശേഖരൻ,
പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഡാർളി ഏബ്രഹാം, സിമിലി ബിജു, സണ്ണി പുതിയകുന്നേൽ, പഞ്ചായത്ത് സെക്രട്ടറി ഫാത്തിമ നിഷാന, അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.