ബഡ്സ് സ്കൂളിന് ശിലാസ്ഥാപനം നടത്തി
1602158
Thursday, October 23, 2025 5:23 AM IST
കുന്നമംഗലം: കുന്നമംഗലം പഞ്ചായത്ത് മൂന്നാം വാർഡിൽ മുൻ എംപി എളമരം കരീം അനുവദിച്ച 7655000 രൂപ ഉപയോഗിച്ച് നിർമിക്കുന്ന ബഡ്സ് സ്കൂളിന്റെ ശിലാസ്ഥാപനം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി. പിലാശേരി പുതിയോട്ടിൽ മാധവന്റെ സ്മരണക്കായി പുതിയോട്ടിൽ ശാന്ത സംഭാവന ചെയ്ത പതിനഞ്ച് സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. പുതിയോട്ടിൽ ശാന്തയെ അഡ്വ. പി.ടി.എ റഹീം എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി.