പേരാമ്പ്ര ഉപജില്ല പ്രവൃത്തി പരിചയമേള നടത്തി
1602152
Thursday, October 23, 2025 5:18 AM IST
കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ല സ്കൂൾ പ്രവൃത്തി പരിചയമേള കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ് തോമസ് യുപി സ്കൂൾ എന്നിവിടങ്ങളിലായി നടന്നു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ് അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി പ്രമോദ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഷാജി കുര്യൻ, എച്ച്എം ഫോറം കൺവീനർ കെ. സജീവൻ, എച്ച്എം ഫോറം ജോയിന്റ് കൺവീനർ പി. രാമചന്ദ്രൻ,
പ്രവൃത്തി പരിചയമേള കൺവീനർ കെ. നീതു, യുപി സ്കൂൾ പ്രധാനാധ്യാപകൻ ബിജു മാത്യു എന്നിവർ പ്രസംഗിച്ചു. 92 സ്കൂളിൽ നിന്നും 120 ഐറ്റങ്ങളിലായി 1200ഓളം വിദ്യാർഥികൾ മേളയിൽ പങ്കെടുത്തു.