കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണു
1602156
Thursday, October 23, 2025 5:18 AM IST
കൂരാച്ചുണ്ട്: ശക്തമായ മഴയെ തുടർന്ന് വീടിനോട് ചേന്നുള്ള സംരക്ഷണമതിൽ ഇടിഞ്ഞു തകർന്നു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പതിയിൽ ജംഗ്ഷന് സമീപം താമസിക്കുന്ന നടുപ്പറമ്പിൽ സുബൈദയുടെ വീടിന്റെ മുറ്റത്തിന്റെ പാർശ്വഭിത്തിയാണ് ഇടിഞ്ഞു നശിച്ചത്.
പതിയിൽ നിന്നും പേരാമ്പ്രയിലേക്ക് പോകുന്ന റോഡിലേക്കാണ് പതിച്ചത്. വൻതുക ചെലവഴിച്ച് നിർമിച്ച സംരക്ഷണ ഭിത്തിയാണ് പാടെ നശിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് സ്ഥിരം സമിതിയംഗം സിമിലി ബിജു സ്ഥലം സന്ദർശിച്ചു.