കളരി മർമ മെഡിക്കൽ ക്യാന്പ്
1225716
Thursday, September 29, 2022 12:10 AM IST
ചുണ്ടക്കുന്ന്: ഗുരുവരം ആയുർവേദ കളരി മർമ ചികിത്സാകേന്ദ്രത്തിന്റെയും നെല്ലാറച്ചാൽ പ്രിയദർശിനി യൂത്ത് ക്ലബിന്റെയും ആഭിമുഖ്യത്തിൽ നെല്ലാറച്ചാൽ അങ്കണവാടിയിൽ സൗജന്യ കളരി മർമ മെഡിക്കൽ ക്യാന്പ് നടത്തി.
വാർഡ് അംഗം പി.ടി. ആമിന, സ്വാമി പദ്മസ്വരൂപാനന്ദ എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു. ഡോ.ലിജി കൃഷ്ണൻ, ഡോ.ലാൽ കൃഷ്ണൻ, ഡോ.അശ്വതി എന്നിവർ നേതൃത്വം നൽകി.