നല്ലൂർനാടിൽ ശ്രീചിത്തിര ടെലി ഹെൽത്ത് യൂണിറ്റ് പ്രവർത്തനം തുടങ്ങി
1263150
Sunday, January 29, 2023 11:22 PM IST
മാനന്തവാടി: ശ്രീചിത്തിര ടെലി ഹെൽത്ത് യൂണിറ്റ് (സേതു) നല്ലൂർനാട് ഗവ.ട്രൈബൽ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ പ്രവർത്തനം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ.വി. വിജോൾ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി. കല്യാണി, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പി. ദിനേശ്, എൻഎച്ച്എം ജില്ലാ പ്രൊജക്ട് മാനേജർ ഡോ.സമീഹ സെയ്തലവി, നല്ലൂർനാട് കാൻസർ സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ആൻസി മേരി ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. ബാലൻ, എടവക പഞ്ചായത്ത് അംഗം മനു കുഴിവേലി, ബ്ലോക്ക് സിഡിഎസ് ചെയർപേഴ്സണ്‍ പ്രിയ വീരേന്ദ്രകുമാർ, സേതു ടെലിഹെൽത്ത് യൂണിറ്റ് റിസർച്ച് അസിസ്റ്റന്റ് റ്വിഷ്ണുരാജ്, സ്റ്റാഫ് കൗണ്‍സിൽ സെക്രട്ടറി മിഥുൻ എന്നിവർ പ്രസംഗിച്ചു. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെ സഹകരണത്തോടെയാണ് യൂണിറ്റ് പ്രവർത്തനം.