പുൽപ്പള്ളി: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ശ്രേയസ് ചെറ്റപ്പാലം യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
നിർധനരായ കിടപ്പുരോഗികൾക്ക് ശ്രേയസ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക കൈമാറി. പുൽപ്പള്ളി മേഖല ഡയറക്ടർ ഫാ. മാത്യു മുണ്ടോക്കുടിയിൽ അധ്യക്ഷത വഹിച്ചു. മേഖലാ പ്രോഗ്രാം ഓഫീസർ ഷാൻസണ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു. യൂണിറ്റ് സെക്രട്ടറി സലീൽ നമ്മനാരിയിൽ, ശശി താമരകുന്നേൽ, സിജി, ജിൻസി ബിനോ എന്നിവർ നേതൃത്വം നൽകി.