വെള്ളമുണ്ട: രണ്ടു ലിറ്റർ നാടൻ ചാരായവുമായി മധ്യവയസ്കൻ പോലീസ് പിടിയിലായി. കോട്ടത്തറ അരന്പറ്റക്കുന്ന് പാലേരി മണിയനെയാണ്(50) പോലീസ് ഇൻസ്പെക്ടർ എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം കന്പൗണ്ടർമുക്ക് ബസ് സ്റ്റോപ്പ് പരിസരത്തു പരിശോധനയിലാണ് ഇയാളുടെ കൈവശം ചാരായം കണ്ടെത്തിയത്.